യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പൊലീസ് അതിക്രമിച്ചു കയറിയത് ഹീനമായ പൊലീസ് നടപടി… ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പൊലീസ് അതിക്രമിച്ചു കയറിയത് ഹീനമായ പൊലീസ് നടപടിയെന്ന് ഡിവൈഎഫ്‌ഐ. യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കയറി കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെയാകെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്ഥിതിയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. വിഷയം അറിഞ്ഞ് എത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഉള്‍പ്പെടെ മൃഗീയമായി ആക്രമിക്കുകയാണ് പൊലീസെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും വാലുകളായി മാറി അവരുടെ വാക്കും കേട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇത്തരത്തിലുള്ള ഹീനമായ ആക്രമണം നടത്തിയത് കേരളത്തിലെ യുവജന പ്രസ്ഥാനം കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button