സമരം ജനാധിപത്യപരമാണ്….അതിനെ ആര് വഴി തിരിച്ചു വിട്ടാലും നിന്നുകൊടുക്കില്ല…ഷാഫി പറമ്പിൽ എം പി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജിയിലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് നേരെയുണ്ടാകുന്ന കരിങ്കൊടി പ്രതിഷേധത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്താനിരുന്ന നൈറ്റ് മാർച്ചിന് നേരെ ആക്രമണം നടത്തിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുമ്പോൾ എന്തിനാണ് ചില പ്രസ്ഥാനക്കാർ തങ്ങൾക്കെതിരെ തിരിയുന്നത്.
ഇത് രാജ്യത്തിന്റെ നിലനിൽപിന് വേണ്ടിയുള്ള സമരങ്ങളാണ്. മന്ത്രിമാരെ തടഞ്ഞതുകൊണ്ട് ഞങ്ങൾ പിന്നോട്ട് പോകും എന്ന് കരുതേണ്ട. സമരത്തിന്റെ ഉദ്ദേശം നൂറ് ശതമാനം ജനാധിപത്യപരമാണ് അതിനെ ആര് വഴി തിരിച്ചു വിട്ടാലും അതിന് നിന്ന് കൊടുക്കേണ്ടതില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.



