റെക്കോര്‍ഡ് നേട്ടം….രോഹിത്തിന് ശേഷം ഒന്നിലധികം ഇരട്ട സെഞ്ചുറികള്‍ നേടുന്ന താരം…

ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഏകദിന ക്രിക്കറ്റില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡാണ് 27 കാരനായ ഗില്‍ സ്വന്തമാക്കിയത്. 2023 ജനുവരിയില്‍ ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഗില്ലിന്റെ കരിയറിലെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി. ഇപ്പോള്‍ വിന്‍ഡീസിനെതിരെ അതേ നേട്ടം താരം ആവര്‍ത്തിച്ചിരിക്കുന്നു.

ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ്മ മാത്രമാണ് നിലവില്‍ ഈ പട്ടികയില്‍ ഗില്ലിന് മുന്നിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ രണ്ടും ഓസ്‌ട്രേലിയക്കെതിരെ ഒന്നും ഇരട്ട സെഞ്ച്വറികളാണ് രോഹിത് നേടിയിട്ടുള്ളത്. നിലവിലെ മികച്ച ഫോം തുടരുകയാണെങ്കില്‍ രോഹിത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താനോ മറികടക്കാനോ ഗില്ലിന് സാധിച്ചേക്കും. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന്ന താരമാകാനും ഗില്ലിന് സാധിച്ചു. എട്ട് സിക്‌സും 26 ഫോറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്.

Related Articles

Back to top button