‘ശ്വേതാ മേനോൻ്റേത് ധീരമായ പ്രതികരണം’…പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍…

: താരസംഘടനയായ ‘അമ്മ’യിലെ രാജിയില്‍ ശ്വേത മേനോന് പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍. ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം ആയിരുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ സിനിമാ പ്രൊഫഷണല്‍ കളക്ടീവ് പ്രതികരിച്ചു. കുറ്റാരോപിതരെ സംരക്ഷിക്കാന്‍ ശ്വേതാ മേനോനെ ചിലര്‍ മനപ്പൂര്‍വ്വം വേട്ടയാടിയെന്നും തമിഴ് വനിതാ സംഘടന കൂട്ടായ്മയുടെ പ്രസ്താവനയിലുണ്ട്.

ശ്വേതയ്ക്ക് പിന്തുണയുമായി തെലുങ്ക് താരങ്ങളും രംഗത്തെത്തി. ഒരു സ്ത്രീ താരത്തെ തകര്‍ക്കാനുള്ള യഥാര്‍ത്ഥ ശ്രമത്തിന്റെ ഉദാഹരണമാണ് കേരളത്തില്‍ നടന്നതെന്നാണ് വോയ്‌സ് ഓഫ് വിമന്‍ പ്രതികരിച്ചത്. തെലുങ്ക് വനിതാ സിനിമാ കൂട്ടായ്മയാണ് വോയിസ് ഓഫ് വിമന്‍. സമാന സാഹചര്യങ്ങള്‍ തെലുങ്ക് സിനിമയിലും ഉണ്ടെന്നും വോയിസ് ഓഫ് വിമന്റെ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button