കൊല്ലം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലംമാറ്റം….

കൊല്ലം: കൊല്ലം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലംമാറ്റം. സ്റ്റേഷനിലെ ആകെ 30 ഉദ്യോ​ഗസ്ഥരിൽ 15 പേർക്കും സ്ഥലംമാറ്റം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തിറങ്ങിയത്. എന്നാൽ സ്ഥലംമാറ്റ നടപടികളിൽ വലിയ ക്രമക്കേടുകൾ ഉണ്ടെന്ന പരാതിയുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക കാലാവധിയായ (ടെന്യുർ) പൂർത്തിയാക്കിയ വെറും രണ്ട് പോലീസുകാർ മാത്രമാണ് നിലവിലെ പട്ടികയിലുള്ളത്.

മൂന്നോ നാലോ വർഷം സ്റ്റേഷനിൽ തുടരുന്ന പലരെയും ഒഴിവാക്കിയപ്പോൾ, ഒരു വർഷം മാത്രം സേവനം പൂർത്തിയാക്കിയവരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. രാഷ്ട്രീയ പരിഗണനകൾ മുൻനിർത്തിയാണ് സ്ഥലംമാറ്റ പട്ടിക തയ്യാറാക്കിയതെന്ന ആക്ഷേപവും ശക്തമാണ്. അതിനാൽ ഈ ഉത്തരവ് പൂർണ്ണമായും റദ്ദാക്കി, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പുതിയ പട്ടിക പുറത്തിറക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.

Related Articles

Back to top button