മദ്യനയം….സർക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗം…

മദ്യനയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിൽ എഡിറ്റോറിയൽ. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധമായത് എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്‍ഢിത്തമെന്ന് വിമർശനം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി.

പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകുന്നതാണ്. അത് മദ്യ വ്യാപനത്തിനും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനും കാരണമാകും. വാക്കാണ് വലുതെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുത്. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതിനോടും പ്രകടന പത്രികയോടും നീതി പാലിക്കണം. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി.

Related Articles

Back to top button