എൽഡിഎഫിനെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരം

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐ റിപ്പോർട്ട്. യുഡിഎഫിന് അനുകൂലമായി രാഷ്ട്രീയം മാറ്റിയത് ഭരണത്തിനെതിരായ വികാരമാണെന്നും തോൽവിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നുമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു.
പാർട്ടിയുടെ നിലപാടുകൾക്ക് പിന്നാലെ ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്നും യുഡിഎഫ് ആണ് മെച്ചമെന്ന തോന്നൽ ജനങ്ങൾക്കുണ്ടായെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കൂടാതെ, സിപിഐയുടെ തോൽവിക്ക് സ്ഥാനാർഥി നിർണയവും കാരണമായെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button