കോൺഗ്രസ് നേതാവിനെതിരെ കേസ്

യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി അംഗം എ. അരവിന്ദനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. താമരശ്ശേരി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയെയാണ് ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയത്. അരവിന്ദൻ പഞ്ചായത്ത് പ്രസിഡൻറായിരുന്ന കാലയളവിൽ അനുമതി നൽകി പ്രവർത്തനം ആരംഭിച്ച യുവതിയുടെ സ്ഥാപനത്തിൻറെ പ്രവർത്തന കാലാവധി അടുത്ത മാസം 14ന് അവസാനിക്കാനിരിക്കെ, കാലാവധി നീട്ടിക്കിട്ടാനായി പഞ്ചായത്തിൽ ശിപാർശ ചെയ്യണമെന്ന് ഇവർ അരവിന്ദനോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി തൻറെ വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു അരവിന്ദൻ.

Related Articles

Back to top button