യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി….അന്വേഷണം ആരംഭിച്ച് കളമശ്ശേരി പൊലീസ്….

കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശ്ശേരി പൊലീസും. പരാതിക്കടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പി ഗ്യാങ് താമസിച്ചിരുന്നത് കളമശ്ശേരി പൊലീസ് പരിധിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് കളമശ്ശേരി പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചത്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് കൊച്ചി സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന പക്ഷം റിപ്പോര്‍ട്ട് സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് നല്‍കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലാണ് തൊപ്പിക്കെതിരെ അന്വേഷണം നടക്കുന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.



