കേന്ദ്രത്തിന് കത്തയച്ച് ബെന്നി ബെഹനാൻ….കത്തിൽ പറയുന്നത്…

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ യാതൊരു വ്യക്തമായ കാരണവും അറിയിക്കാതെയും, ആവശ്യമായ പരിശോധനകളില്ലാതെയും സസ്പെൻഡ് ചെയ്യുന്ന വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ബെന്നി ബെഹനാൻ എംപി. വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രിക്കാണ് കത്തയച്ചത്.
പരാതികൾ നൽകിയിട്ടും വ്യക്തമായ മറുപടികളോ പരിഹാരങ്ങളോ ലഭിക്കാത്തത് ഗുരുതരമായ ആശങ്കയാണെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു. ഫേക്ക് പരസ്യങ്ങൾ, തട്ടിപ്പുകൾ, പൊതുജനങ്ങളെ വഞ്ചിക്കുന്ന നിരവധി അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ, യഥാർത്ഥ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ അന്യായമായി സസ്പെൻഡ് ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് അദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചത്.



