സ്വർണ്ണവിലയിൽ വൻ ഇടിവ്…. മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1800 രൂപ…. ആശ്വാസത്തിൽ ഉപഭോക്താക്കൾ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വിലയിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ പവന് 1800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണവില പവന് 1,15,600 രൂപയിലെത്തി. ഒരു ഗ്രാം (22 കാരറ്റ്) 14,450 രൂപ. ഒരു പവൻ 1,15,600 രൂപ.

ഇന്ന് രാവിലെ ഒരു പവൻ സ്വർണ്ണത്തിന് 1,17,400 രൂപയായിരുന്നു വിപണി വില. എന്നാൽ ഉച്ചയോടെ വില കുത്തനെ ഇടിയുകയായിരുന്നു. ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതിനെത്തുടർന്ന് മെയ് 13-ന് ഒറ്റയടിക്ക് 10,200 രൂപയോളം പവന് വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപ വരെ വില എത്തിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്.

വിവാഹ സീസൺ ആയതിനാൽ വിലയിലുണ്ടായ ഈ കുറവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിലെ ആവശ്യകതയുമാണ് വിലയിലെ ഈ ചാഞ്ചാട്ടത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാം എന്നാണ് സൂചന.

Related Articles

Back to top button