സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നേതാവ്’; വി.ഡി. സതീശനെ വാനോളം പുകഴ്ത്തി എൽഡിഎഫ് നേതാവ്

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് എല്‍ഡിഎഫ് നേതാവും ആര്‍ജെഡി സംസ്ഥാന അധ്യക്ഷനുമായ എം വി ശ്രേയാംസ് കുമാര്‍ രംഗത്ത്. സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നിലപാടുളള നേതാവാണ് സതീശന്. പ്രതിപക്ഷ നേതാവായിരിക്കെ സതീശന് നടത്തിയ ഇടപടലുകള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ആയിരിക്കെ താനും സതീശനും ഹരിത എംഎല്‍എ മാരുടെ ഗ്രൂപ്പിലായിരുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.



