മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു… ഒരുമരണം, രണ്ട് പേരുടെ നില ഗുരുതരം…

ഇടുക്കി ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയകനാലില്‍വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. 28 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 സ്ത്രീകളും നാല് പുരുഷന്‍മാരും ആറ് കുട്ടികളും ഉള്‍പ്പെടുന്നു.

Related Articles

Back to top button