വേനൽ ചൂടിനൊപ്പം കത്തിക്കയറി പച്ചക്കറി വിലയും

അടുക്കളയിലെ സാധാരണ സാധനങ്ങളായിരുന്ന പച്ചക്കറികൾ ഇപ്പോൾ കുടുംബബജറ്റിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ദിവസേന ഉയരുന്ന വില കണ്ട് പച്ചക്കറിക്കടക്കാരും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിൽ. മുൻപ് 30 രൂപയ്ക്ക് കിട്ടിയിരുന്ന കയ്പക്ക ഇന്ന് 65 രൂപയിലെത്തി. തക്കാളി 35 രൂപയായപ്പോൾ വെണ്ട 50 രൂപയിലേക്ക് കുതിച്ചു. പടവലം 60 രൂപയും അമര 80 രൂപയും പിന്നിട്ടതോടെ സാധാരണക്കാർക്ക് പച്ചക്കറി വാങ്ങലും കണക്കുകൂട്ടലായി മാറി.



