കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം… അപേക്ഷ ക്ഷണിക്കാതെ…

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിയമനം. സീമാറ്റിൽ (SIEMAT) റിസർച്ച് ഓഫീസറായാണ് നിയമനം നൽകിയിരിക്കുന്നത്. പരസ്യമായി അപേക്ഷ ക്ഷണിക്കാതെ, ലഭിച്ച ബയോഡേറ്റയുടെ അടിസ്ഥാനത്തിലാണ് ജോലി നൽകിയിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലുള്ള ഈ തസ്തികയിൽ 40,000 രൂപയാണ് പ്രതിമാസ ശമ്പളം.

ഔദ്യോഗിക വിജ്ഞാപനമോ മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെയാണ് നിയമനം നടത്തിയതെന്ന ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോഡേറ്റ ലഭിക്കുകയായിരുന്നുവെന്നും, ആ പദവിയിൽ ജോലി ചെയ്യാൻ ആവശ്യമായ യോഗ്യതകൾ ഉണ്ടെന്ന് കണ്ടാണ് നിയമനം നടത്തിയതെന്നുമാണ് സീമാറ്റ് ഡയറക്ടറും അധികൃതരും നൽകുന്ന വിശദീകരണം. സാധാരണയായി സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ താല്പര്യമുള്ളവരെ താൽക്കാലിക തസ്തികകളിൽ നിയമിക്കാറുണ്ടെങ്കിലും, അതിൽ പാലിക്കേണ്ട കൃത്യമായ മാനദണ്ഡങ്ങളും സുതാര്യതയുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

Related Articles

Back to top button