മോട്ടിവേഷൻ സ്പീക്കറും ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

തൃശൂർ: പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പരാതിയെ തുടർന്ന് ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ഗുരുതരമായ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് പ്രാഥമിക വിവരം. നിഷ റാഫേലിനെതിരെ വളരെ ഗൗരവകരമായ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമഗ്രമായ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button