ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും…നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം…

ഉത്തർപ്രദേശിൽ കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും തകർന്നു. മരങ്ങൾ കടപുഴകി വീണാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. ഉത്തർപ്രദേശിലെ ബറേലിയിൽ കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി. ബറേലി ജില്ലയിലെ ബാമിയാന സ്വദേശി നാൻഹെ മിയാനാണ് അപകടം പറ്റിയത്. കൊടുങ്കാറ്റിൽ തകര ഷെഡിനൊപ്പം ഇയാൾ പറന്നുപോകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കാറ്റിൽ നിന്ന് ഷെഡ് സംരക്ഷിക്കാൻ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു നാൻഹെ. വീഴ്ചയിൽ ​ഗുരുതരമായി പരിക്കേറ്റ നാൻഹെ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 24 മണിക്കൂറിനുള്ളിൽ ധനസഹായം വിതരണം ചെയ്യാൻ ഉത്തരവിട്ടു.

Related Articles

Back to top button