‘സിപിഐഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു…പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നന്ദകുമാറിന്റെ ഭാര്യ….

സിപിഐഎം തോറ്റതോടെ ആശങ്കയിലാണെന്ന് പയ്യന്നൂരില്‍ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ടി സി വി നന്ദകുമാറിന്റെ കുടുംബം. എല്ലാം പാര്‍ട്ടി നോക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഭയമുണ്ടെന്നും നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു. 20 വര്‍ഷത്തേക്കാണ് നന്ദകുമാറിനെ ശിക്ഷിച്ചത്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരുന്നു.

സിപിഐഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന പയ്യന്നൂരിലെ പരാജയം തനിക്കേല്‍പ്പിച്ച അരക്ഷിതാവസ്ഥയെക്കുറിച്ച് ഏറെ വൈകാരികമായ കുറിപ്പാണ് ശരണ്യ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ശിക്ഷിക്കപ്പെട്ട തിമിരി സഖാക്കള്‍ക്ക് ഉള്‍പ്പെടെ ജാമ്യം ലഭിച്ചിട്ടും തന്റെ ഭര്‍ത്താവ് അഞ്ചര മാസമായി ജലിയില്‍ തുടരുമ്പോള്‍ തനിക്ക് വല്ലാത്ത ഭയമുണ്ടെന്ന് ശരണ്യ പറയുന്നു. കഴിഞ്ഞ നാല് മാസമായി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. പയ്യന്നൂരില്‍ നേതൃത്വം തന്നെ പിന്നില്‍ നിന്ന് കുത്തിയിട്ടാണ് തോല്‍വിയുണ്ടായതെന്ന് വിശ്വസിക്കുന്നതായും ശരണ്യ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

Related Articles

Back to top button