നിയുക്ത എംഎൽഎ രമേശ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ….പാലക്കാട് ഫ്ലക്സ് ബോർഡുകൾ

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി ഫ്ലക്സ് ബോർഡ്. പിരായിരി പഞ്ചായത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. പാലക്കാടിന്റെ നിയുക്ത MLA രമേഷ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ളക്സിൽ കുറിച്ചിരിക്കുന്നത്. പിരായിരിയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡുകൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചത്. പാലക്കാട് യുഡിഎഫിന് അനുകൂല തരംഗമാണുള്ളത്.



