പ്രീ പോൾ സർവേകൾ നിരോധിക്കണം….. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങൾ പുറത്തുവിടുന്ന പ്രീ പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരം സർവേകൾ വോട്ടർമാരെ തെറ്റായ രീതിയിൽ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി അംഗം ജെ.എസ്. അഖിൽ പരാതി നൽകിയത്.

ശാസ്ത്രീയമായ പിൻബലമില്ലാത്ത സർവേകൾ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. വിവിധ മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നത് വോട്ടർമാരുടെ സ്വതന്ത്രമായ തീരുമാനങ്ങളെ ബാധിക്കുമെന്ന് പരാതിയിൽ പറയുന്നു. സർവേകൾ നടത്തുന്ന രീതിയും അവയുടെ സാമ്പത്തിക സ്രോതസ്സും വെളിപ്പെടുത്താൻ മാധ്യമങ്ങളോട് നിർദ്ദേശിക്കണം. ഇതിനായി കൃത്യമായ മാർഗരേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കണമെന്നും ജെ.എസ്. അഖിൽ ആവശ്യപ്പെട്ടു.

പ്രീ പോൾ സർവേകൾ പലപ്പോഴും പ്രത്യേക രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഉപയോഗിക്കുന്നുവെന്നും ഇത് നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തടസ്സമാണെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button