ബിജെപിയെ വെട്ടിലാക്കി FCRA നിയമ ഭേദഗതി ബില്‍…ആശങ്ക രേഖപ്പെടുത്തി വിവിധ സഭാ അദ്ധ്യക്ഷന്മാർ…

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കത്തിനിടെ ബിജെപിയെ വെട്ടിലാക്കി എഫ്സിആർഎ നിയമഭേദഗതി ബിൽ. ഓശാനാ ഞായർ ദിനം വിവിധ സഭാ അദ്ധ്യക്ഷന്മാർ ബില്ലിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ബിൽ ബിജെപിക്കെതിരെ ആയുധമാക്കുകയാണ് എൽഡിഎഫും യുഡിഎഫും. എന്നാൽ ബിൽ ഒരു മതത്തിനെതിരെ അല്ലെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ വിശദീകരിച്ചു.

വിദേശ സംഭാവന നിയന്ത്രിക്കാനുള്ള എഫ് സിആർഎ നിയമത്തിലെ ഭേദഗതിയിൽ സിബിസിഐ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സർക്കാർ ഒരു അതോറിറ്റി ഉണ്ടാക്കി മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനിടയുണ്ട് എന്നതടക്കമുള്ള ആശങ്കയാണ് സഭ പങ്ക് വെക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധാ സഭാ അദ്ധ്യക്ഷന്മാരും ബില്ലിനോട് എതിർപ്പ് ഉന്നയിക്കുകയാണ്.

എഫ്സിആർഎ ഭേദഗതി ബിൽ അപ്രതീക്ഷിതമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രതികരിച്ചു. ഇപ്പോൾ തന്നെ കർശനമായ ഉപാധികൾ ഉണ്ട്. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നത്. വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചോദിച്ചു.

Related Articles

Back to top button