ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ് ഐയെ ചവിട്ടി വീഴ്ത്തി യുവാവ്…..ഒടുവിൽ

കൃത്യനിര്‍വഹണത്തിനിടെ പോലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടില്‍ സുജിത്താണ്(31) പിടിയിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപത്തെ വീടിനടുത്ത് ഒരാള്‍ ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ സുജിത്ത് കൈയില്‍ ചോരയൊലിപ്പിച്ച നിലയില്‍ റോഡില്‍ നിന്ന് ബഹളം വെക്കുന്നത് കണ്ടു. പരിക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും എസ്‌ഐ ഷിബുവിനെ ശക്തമായി ചവിട്ടുകയുമായിരുന്നു.

Related Articles

Back to top button