ബഹ്റൈന് നേരേ വ്യോമാക്രമണം….

ബഹ്റൈന് നേരേ ഇറാൻ ആക്രമണം. മനാമയിലെ വ്യവസായ മേഖലയിലേക്കാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ലെന്നും എന്നാൽ കനത്ത നാശനഷ്ടമുണ്ടായെന്നുമാണ് ബഹ്റൈന്റെ പ്രതികരണം. നിരവധി മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചെന്നും സാധാരണക്കാർ താമസിക്കുന്ന മേഖലകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയത് ഹീനമായ ആക്രമണമാണെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി. സുരക്ഷാ സ്ഥിതിഗതികൾ സാധാരണനിലയിലായെന്നും ബഹ്റൈൻ അറിയിച്ചു.



