പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെട്ടു…..ഫേസ് ക്രീമിന്റെ ഇരയായെന്ന് ഗായകൻ…

മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് തനിക്കും ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകൻ സലീം കോടത്തൂർ. ഫെയർനെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച പതിനേഴുകാരിക്ക് ഉണ്ടായതിന് സമാനമായ ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന രോഗാവസ്ഥയാണ് തന്നെയും ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട്ടുള്ള ഒരു സുഹൃത്ത് നിർദേശിച്ചതിനെത്തുടർന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്.

ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറം വർധിക്കുന്ന രീതിയിലുള്ള ഫലം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. രോഗം എന്താണെന്ന് തിരിച്ചറിയുന്നതിനായി ശരീരത്തിൽ നടത്താത്ത പരിശോധനകൾ ഒന്നുമില്ലായിരുന്നുവെന്നും മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂർ വ്യക്തമാക്കി.

Back to top button