യുപിയിൽ അടവുമാറ്റി ബിജെപി….ഇനി ഫോം 7 നൽകില്ല…

ഉത്തർപ്രദേശിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ ബൂത്ത് ലെവൽ ഏജന്റുമാർക്ക് വോട്ടർമാരുടെ പേര് നീക്കം ചെയ്യുന്നതിനുള്ള ‘ഫോം 7’ നൽകേണ്ടതില്ലെന്ന് ബിജെപി തീരുമാനം.
നേരത്തെ നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വേളയിൽ കൂട്ടത്തോടെ ഫോം 7 സമർപ്പിച്ച് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റാൻ ശ്രമിച്ചെന്ന പരാതികളും ചിലയിടങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യവും കണക്കിലെടുത്താണ് പാർട്ടിയുടെ ഈ നീക്കം. നിലവിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ വോട്ടർമാരെ പുതുതായി ചേർക്കുന്നതിനുള്ള ‘ഫോം 6’, മേൽവിലാസം മാറ്റുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള ‘ഫോം 8’ എന്നിവ മാത്രമാണ് ബൂത്ത് ലെവൽ ഏജന്റുമാർക്ക് നൽകുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.



