അടൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി; സിപിഎമ്മിന്റെ അനുനയ നീക്കങ്ങൾ പാളി

അടൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡന്‍റ് പൊൻതാമരപിള്ള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഎം ഭരിക്കുന്ന ബാങ്കിൽ 75 ലക്ഷത്തിന്‍റെ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു പൊൻതാമരപിള്ളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട ഇന്നും കൂടുതൽ കാര്യങ്ങൾ പൊന്താമരപ്പിള്ള വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. സിപിഎം നേതാവും മുൻ എംഎൽഎയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊന്തമാരപിള്ള. ക്രമക്കേട് നടന്നുവെന്ന് ആരോപിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിൽലെ പ്രസിഡന്റായിരുന്നു ഇവർ. പൊൻതാമരപിള്ളയെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമം നടത്തിയെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. ബാങ്കിൽ നടന്ന ക്രമക്കേടുകൾ തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊൻതാമരപിള്ള പറഞ്ഞു.
പൊന്തമാരപിള്ളയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. നടപടി ആവശ്യപ്പെട്ട് ഇന്നും യൂത്ത് കോൺഗ്രസ് ബാങ്കിലേക്ക് മാർച്ച് സംഘടിപ്പിക്കും. കേരളം പോളിംഗ് ബൂത്തിലെത്താൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയുള്ള ഈ വെളിപ്പെടുത്തൽ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഏരിയ കമ്മിറ്റി അംഗമായ മുൻ ബാങ്ക് പ്രസിഡന്റും സിപിഎം നേതാക്കന്മാരും നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനാണ് സാധ്യത. വിവാദം തണുപ്പിക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും പൊൻതാമരപിള്ള വഴങ്ങിയിട്ടില്ല. അഴിമതിയിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും ബാങ്കിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇന്നും മാർച്ച് നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. 75 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഇതുവരെ കണ്ടെത്തിയത്. ഇതെല്ലാം തന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പൊൻതാമരപ്പിള്ളയുടെ പ്രധാന ആരോപണം.



