പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ, യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്.

Related Articles

Back to top button