അമൃതാനന്ദമയി മഠത്തിലെ ആനയുടെ ഉടമസ്ഥതാതർക്കം….ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലെ ‘രാമൻ’ എന്ന ആനയെ തിരികെ നൽകിയില്ലെന്ന പരാതിയിൽ തൃശ്ശൂർ അമ്പല്ലൂർ സ്വദേശി കൃഷ്ണൻകുട്ടിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണൻകുട്ടി നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.

ആനയെ മഠത്തിന് തിരികെ ഏൽപ്പിച്ചില്ലെന്ന് ആരോപിച്ച് മഠത്തിലെ അന്തേവാസിയായ ആലപ്പുഴ സ്വദേശി ജയകൃഷ്ണ മേനോൻ നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. 1999ൽ കെ വി സദാനന്ദൻ എന്നയാളാണ് രാമൻ എന്ന ആനയെ മഠത്തിന് നൽകിയത്. എന്നാൽ, ആനയ്ക്ക് പതിവായി മദപ്പാടിന്റെ ലക്ഷണങ്ങൾ പ്രകടമായതോടെ മഠം അധികൃതർ സദാനന്ദന് തിരികെ കൈമാറി. പിന്നീട് ആനയുടെ പരിപാലനത്തിനായി സദാനന്ദൻ കൃഷ്ണൻകുട്ടിയെ ഏൽപ്പിക്കുകയായിരുന്നു.

Related Articles

Back to top button