‘സ്വന്തം കെപിസിസി പ്രസിഡന്റിനെ ഡാഷ് മോനേ എന്ന് വിളിച്ചയാളാണ്’…വി ഡി സതീശനെതിരെ വി വസീഫ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഇത്രയും ഗുണനിലവാരമില്ലാത്തെ ഒരു പ്രതിപക്ഷ നേതാവിനെ കേരളത്തിന് ലഭിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് വി വസീഫ് പറഞ്ഞു. വി ഡി സതീശന്റെ നിലവാരം എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി. പ്രതിപക്ഷ നേതാവിനെ ആക്രമിക്കാനല്ല താന്‍ പറഞ്ഞതെന്നും വസീഫ് പറഞ്ഞു. ‘ചിരിപ്പിക്കാതെ ഒന്ന് പോടാ ചെറുക്കാ’ എന്നുള്ള സതീശന്റെ പരാമര്‍ശത്തോടായിരുന്നു വസീഫിന്റെ പ്രതികരണം.

മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ വെച്ച് നടന്ന അതിക്രമത്തില്‍ വി ഡി സതീശനെതിരെ വിമര്‍ശനവുമായി വി വസീഫ് രംഗത്തെത്തിയിരുന്നു. ഒവാര്‍ത്താസമ്മേളനത്തിനിടെ വി വസീഫ് താങ്കളുടെ കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴായിരുന്നു, സതീശന്‍ അതിനുള്ള മറുപടി ഇതാണെന്ന് പറഞ്ഞുകൊണ്ട് ‘ചിരിപ്പിക്കാതെ ഒന്ന് പോടാ ചെറുക്കാ’ എന്ന് പറഞ്ഞത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിനിടെ മാധ്യമങ്ങള്‍ സതീശന്റെ പ്രതികരണം സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയപ്പോഴായിരുന്നു വസീഫിന്റെ പ്രതികരണം.

Related Articles

Back to top button