ബെനാമി ഇടപാട് പരാതി; പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ, അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്

 ബെനാമി ഇടപാട് പരാതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ. അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ നിലപാട്. വിവിധ കരാറുകളിൽ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ ബെനാമി ഇടപാട് എന്നായിരുന്നു പരാതി.

 വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങളിലെ വീഴ്ചകളിൽ മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ശുപാർശ ചെയ്തത്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഏക പ്രതിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യ. കണ്ണൂരിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയപ്പ് യോഗത്തിൽ അദ്ദേഹം അഴിമതിക്കാരനാണെന്ന് പിപി ദിവ്യ അപഹസിച്ചത് ആത്മഹത്യയ്ക്ക് പ്രേരണയായി എന്നാണ് കേസ്.

Related Articles

Back to top button