പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ

മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാകുന്നു. കാലത്തോടും സാധാരണ മനുഷ്യരോടും നീതി പുലർത്താത്ത ‘ബുദ്ധിജീവി’ പ്രയോഗങ്ങളിലൂടെ അയ്യർ പാർട്ടിയെ ഒറ്റിക്കൊടുക്കുകയാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. കേരളത്തിലെ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് മണിശങ്കർ അയ്യർ സംസാരിക്കുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. മോദി സർക്കാരിനെ താഴെയിറക്കാൻ കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത ഒരാൾ, കേരളത്തിലെ പിണറായി സർക്കാരിനെ പുകഴ്ത്താൻ ഇറങ്ങിത്തിരിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നാണ് കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു

Related Articles

Back to top button