ചിറകുകൾ കൂട്ടിയിടിച്ച് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ…

മുംബൈ വിമാനത്താവളത്തിൽ കൂട്ടിയിടിച്ച് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ. യാത്രക്കാരുമായി എത്തിയ വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനവും ഹൈദരാബാദ് മുംബൈ ഇൻഡിഗോ വിമാനവുമാണ് ചിറകുകൾ കൂട്ടിയിടിച്ചത്.
ടാക്സി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. തൊട്ട് അടുത്ത് കൂടി പോവുകയായിരുന്ന വിമാനങ്ങളുടെ ചിറകുകളുടെ അറ്റമാണ് കൂട്ടിയിടിച്ചത്. ഒരു വിമാനം ടേക്ക് ഓഫിനായി ടാക്സി ചെയ്യുമ്പോഴും രണ്ടാമത്തെ വിമാനം ലാൻഡിംഗിന് ശേഷം ടാക്സി ചെയ്യുമ്പോഴുമായിരുന്നു അപകടം. ഇരു വിമാനത്തിലും നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.



