ചെങ്കോട്ട സ്ഫോടനം.. വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താൻ ശ്രമം..
ചെങ്കോട്ട സ്ഫോടനത്തിൽ പ്രതിയായ ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് എൻഐഎ സംഘം പണം കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിൻ്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താനും എൻഐഎ നടപടി തുടങ്ങി. 12 പേരാണ് ചടങ്ങിന് എത്തിയത്. അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദിൽ എത്തിക്കും.
അതിനിടെ, അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്നും ഇഡി കണ്ടെത്തി. മരിച്ചവരുടെ പേരിലടക്കം വ്യാജ രേഖയുണ്ടാക്കിയാണ് ഭൂമി കുംഭകോണം നടത്തിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.




