സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്….

സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് റിപ്പോർട്ടുകൾ.പാലക്കാട്ടെ ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യർ കോൺഗ്രസ് വിട്ടത്. ബിജെപിയിൽ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചർച്ച നടത്തിയിട്ടുണ്ട്.ഇവരെല്ലാം തന്നെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസിലെത്താൻ സാധ്യതയുണ്ട്. പാലക്കാട് നഗരസഭയിലെ കൗൺസിലർമാരടക്കം ബിജെപി വിടുമെന്ന വിവരങ്ങളും പുറത്തുവരുന്നു. മൂന്നിലധികം കൗൺസിലർമാർ കോൺഗ്രസിനൊപ്പം പോയാൽ ബിജെപിയുടെ നഗരസഭ ഭരണം നഷ്ടമാകുമെന്നാണ് വിവരം.

Related Articles

Back to top button