മണിപ്പൂർ കത്തുന്നു.. ഇന്റർനെറ്റ് റദ്ദാക്കി.. മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം…

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ താഴ്‌വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

അതേസമയം ഇംഫാൽ താഴ്‌വരയുടെ ചില ഭാഗങ്ങളിൽ ജനക്കൂട്ടം നിരവധി എംഎൽഎമാരുടെ വസതികളിലേക്ക് ഇരച്ചുകയറുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം പോലുമുണ്ടായിരുന്നു.കൂടാതെ മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ‌കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‌ ആവശ്യപ്പെട്ടു.

Related Articles

Back to top button