ഒരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ബിഷ്ണോയി സംഘം…ആരെയെന്നോ…

ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ഏഴ് പേരെ ദില്ലി പൊലീസ് പിടികൂടി. രാജസ്ഥാനിൽ ഒരാളെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ ​7 പേരെയാണ് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

ലോറൻസ് ബിഷ്‌ണോയിയുടെ വിശ്വസ്തനായ അർസൂ ബിഷ്‌ണോയിയുടെ നിർദ്ദേശ പ്രകാരം രാജസ്ഥാനിൽ ഒരാളെ കൊലപ്പെടുത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലായ ഏഴ് പേരും ഷൂട്ടർമാരാണെന്നാണ് വിവരം. അടുത്തിടെ എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖി മുംബൈയിൽ കൊല്ലപ്പെട്ടിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘമാണ് ഏറ്റെടുത്തത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ദില്ലി പൊലീസ് അറിയിച്ചു.

Related Articles

Back to top button