പുതുപ്പള്ളി സാധുവിനെ കണ്ടെത്തി..പുറത്തെത്തിക്കാൻ ശ്രമം..ആരോഗ്യം….
സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തി.രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.ആനയെ കാട്ടിൽ നിന്നും പുറത്ത് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ്. ആന ആരോഗ്യവാനായിരിക്കുന്നതായി അധികൃതർ അറിയിച്ചു. പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. കൊച്ചി കോതമംഗലം ഭൂതത്താൻ കെട്ടിൽ വച്ചാണ് തടത്താവിള മണികണ്ഠൻ എന്ന ആനയുടെ ആക്രമണത്തെ തുടർന്ന് പുതുപ്പളി സാധു കാടുകയറിയത്.
ഇന്നലെ വൈകിട്ടു നാലു മണിയോടെ ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ മണികണ്ഠൻ പിന്നിൽ നിന്നു കുത്തിയതോടെയാണു സംഭവവികാസങ്ങളുടെ തുടക്കം.മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചിരുന്നു.



