മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്.. പവന് കുറഞ്ഞത്….

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,590 രൂപയാണ് ഇന്നത്തെ വില. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇപ്പോൾ. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ പവന് 280 രൂപ കുറഞ്ഞപ്പോൾ തിങ്കളാഴ്ച രണ്ട് ഘട്ടങ്ങളിലായി ആകെ 1,280 രൂപയുടെ കുറവുണ്ടായി. ഇതോടെ മൂന്ന് ദിവസംകൊണ്ട് പവന് 1,700 രൂപയാണ് കുറഞ്ഞത്.അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന്. യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർന്ന നിലയിൽ തുടരുമെന്ന പ്രതീക്ഷകളും സ്വർണവിലയെ സമ്മർദത്തിലാക്കുന്നുണ്ട്.ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കും. എന്നാൽ ആഗോള വിപണിയിൽ വില ഉയരുകയോ താഴുകയോ ചെയ്യുന്നതിന് അനുസരിച്ച് കേരളത്തിലെ വിലയിൽ അതേ അളവിലുള്ള മാറ്റം നിർബന്ധമായും ഉണ്ടാകണമെന്നില്ല.

Related Articles

Back to top button