വാഹനാപകടത്തിൽ പരിക്കേറ്റു, ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്..

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. കോഴിക്കോട് നരിക്കുനി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി ഷനൽ പി ടി(40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്. ഷനൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഷനലിൻറെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രൻറെ മകനാണ്. നിലവിൽ കുടുംബസമേതം എടക്കരയിലാണ് താമസം. ഭാര്യ അമ്പിളി.




