ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് 23കാരന് ദാരുണാന്ത്യം…

ആലപ്പുഴ: ഇടിമിന്നലേറ്റ് 23കാരന് മരിച്ചു. മുളക്കുഴ പുത്തന്‍ പീടികയില്‍ ആസിഫ് അഷറഫ് (23) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മെയ് 15ന് തിരികെ ദുബായിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് മരണം.



