മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ചയുടെ…

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് ഡി.സി.സി സംഘടിപ്പിച്ച സ്വീകരണത്തിലേക്ക് പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണാണ് പ്രതിഷേധിച്ചത്. യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ മട്ടന്നൂർ ഇളംപാറയിലും ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന മന്ത്രിമാർക്കെതിരായ പ്രതിഷേധം ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ശക്തമാക്കിയത്.



