പൊതുശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത

പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്ന് സ്വദേശി അജ്നാസാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കണ്ണൂർ നഗരത്തിലെ പയ്യാമ്പലത്തിനടുത്തുള്ള ബർണശേരിയിലെ ശൗചാലയത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



