കായികമേഖലയിലെ രാഷ്ട്രീയ നിയമനങ്ങൾക്ക് പൂട്ടിടാൻ സർക്കാർ….

തിരുവനന്തപുരം: കായികമേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ നിയമനങ്ങൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് പുതിയ നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള സ്പോർട്സ് കൗൺസിലിന് പകരം പുതിയ ഏജൻസി രൂപീകരിക്കാനാണ് തീരുമാനം. കായിക മന്ത്രി അധ്യക്ഷനായി ‘സ്പോർട്സ് അതോറിറ്റി ഓഫ് കേരളം’ (Sports Authority of Kerala) രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രഗത്ഭരായ കായിക താരങ്ങൾ ഇതിൽ അംഗങ്ങളായിരിക്കും. കായിക രംഗത്തെ നയരൂപീകരണത്തിനായി പ്രമുഖ താരങ്ങൾ ഉൾപ്പെട്ട പ്രത്യേക സമിതിയും നിലവിൽ വരും. ഈ മാറ്റത്തോടെ ജില്ലാതലത്തിലുള്ള സ്പോർട്സ് കൗൺസിലുകളും ഇല്ലാതാകും. ഇതുസംബന്ധിച്ച സമഗ്രമായ കായിക ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം.

Related Articles

Back to top button