ഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ..

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യാൻ വാഹനവുമായെത്തിയ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നുമാണ് യുവാവ് എടച്ചേരി പൊലീസിൻറെ പിടിയിലായത്. 29 കാരനായ വില്യാപ്പള്ളി സ്വദേശി ആസിഫിനെയാണ് 9.40 ഗ്രാം എംഡിഎംഎ യുമായി പൊലീസ് പിടികൂടിയത്. റീൽസ് ചെയ്യാൻ വിദ്യാർത്ഥികൾ വാടക്ക് എടുത്തതായിരുന്നു ജീപ്പ്. ഇതിൻറെ ഡ്രൈവറായി എത്തിയതായിരുന്നു ആസിഫ്. വിദ്യാർത്ഥികൾ റീൽസ് ചെയ്യുമ്പോൾ സംശയം തോന്നിയ പൊലീസ്, ജീപ്പ് പരിശോധിക്കുകയും ആസിഫിൽ നിന്നും എംഡിഎംഎ പിടികൂടുകയുമായിരുന്നു. പ്രതിയെ വിദ്യാർത്ഥികൾക്ക് മുൻ പരിചയമില്ല.

Related Articles

Back to top button