പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയെ കറയറിപ്പിടിച്ചു.. പ്രതി…

ക്ഷേത്രത്തിൽ തൊഴാൻ വന്ന പതിനെട്ടുകാരിയെ ക്ഷേത്ര പൂജാരി ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്തു കയറിപ്പിടിച്ചു മാനഹാനി വരുത്തിയ കേസ്സിൽ പ്രതിയായ കർണ്ണാടക, ദക്ഷിണ കന്നട ഡിസ്ട്രിക്, കൗവ്കർട്ടി വില്ലേജ് നെല്ലിത്തട്ക വീട്ടിൽ പ്രതീക് മെഹന്തലിനെ 4 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ആർ സുരേഷ് കുമാർ ആണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.

പിഴ അടക്കാത്ത പക്ഷം 8 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2025 മെയിൽ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര അമ്പലത്തിൽ തൊഴാനായി എത്തിയ യുവതിയോടാണ് ഇയാൾ മോസമായി പെരുമാറിയത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. അന്നത്തെ വാടാനപ്പള്ളി എസ് ഐ ആയിരുന്ന വിജു ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്. ഐ. ശ്രീലക്ഷ്മി, എസ്.സി. പി.ഒ. ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്‌സൺ ഓഫീസർ എ എസ് ഐസിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു

Related Articles

Back to top button