കായംകുളത്ത് കെ.എസ്.യു- എസ്.എഫ്.ഐ. സംഘർഷം…. പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക്…..

കായംകുളം: കെ.എസ്.യു.-എസ്.എഫ്.ഐ. സംഘർഷത്തിൽ പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. എം.എസ്.എം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വെള്ളിയാഴ്ച രാത്രി 7:30 ഓടെ കോൺഗ്രസ് ഭവന് മുന്നിലാണ് സംഭവം. കല്ലേറിൽ പോലീസ് ജീപ്പിന്റെ ഗ്ലാസും തകർന്നു. പോലീസുകാരായ ജോസ്, അനൂപ് എന്നിവർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് ഷമീംചീരാമത്ത്, എസ്.എഫ്.ഐ. പ്രവർത്തകരായ മുഹമ്മദ്അലി, ഇമ്രാൻ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.



