സ്റ്റൈലിസ്റ്റില്ലാതെ സാരി ഉടുക്കാൻ ശ്രമം; ‘സെൽഫ് ട്രോൾ’ ചിത്രങ്ങളുമായി അനുശ്രീ

മലയാളികളുടെ പ്രിയ നടി അനുശ്രീ വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയും രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും കൊണ്ട് ശ്രദ്ധേയയായ താരം ഇത്തവണ പങ്കുവെച്ചത് സ്വയം ട്രോൾ ചെയ്യുന്ന ചിത്രങ്ങളും കുറിപ്പുമാണ്.

പച്ച ബ്ലൗസും കേരള സാരിയും ധരിച്ച് സ്വന്തമായി സാരി ഉടുക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ രസകരമായ നിമിഷങ്ങളാണ് അനുശ്രീ ചിത്രങ്ങളിലൂടെ പങ്കുവെച്ചത്. ഒരു പേഴ്‌സണൽ സ്റ്റൈലിസ്റ്റിന്റെ സഹായമില്ലാതെ സ്വയം സ്റ്റൈൽ ചെയ്യാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്നത് തമാശയുടെ രൂപത്തിലാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

“ഒരു പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ഇല്ലാതെ സ്വന്തമായി സ്റ്റൈൽ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട് ഇതായിരിക്കും..” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ സ്ഥിരം സ്റ്റൈലിസ്റ്റുകളായ ശബരി നാഥിനെയും ശാന്തി കൃഷ്ണയെയും ടാഗ് ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് പ്രസിദ്ധീകരിച്ചത്.

പോസ്റ്റ് പുറത്തുവന്നതോടെ ആരാധകരും സിനിമാരംഗത്തെ സഹപ്രവർത്തകരും രസകരമായ കമന്റുകളുമായി എത്തി. അനുശ്രീയുടെ സ്വാഭാവികമായ അവതരണവും നർമ്മവും നിറഞ്ഞ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ കുറച്ചുകാലമായി സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്ന അനുശ്രീ അവസാനമായി അഭിനയിച്ചത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ബിബിൻ ജോർജ് നായകനായ ‘പേജ്’ എന്ന ചിത്രത്തിലായിരുന്നു. താരത്തിന്റെ പുതിയ ചിത്രമായ ‘പ്രേംപാറ്റ’ നിലവിൽ അണിയറയിൽ ഒരുങ്ങുകയാണ്.

Related Articles

Back to top button