വിരാട് കോലിക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാനാവില്ല….

ഡിസംബർ 13-ന് നടക്കേണ്ട ഇന്ത്യാ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിന്റെ വേദി മാറ്റി ബിസിസിഐ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തിലാണ് മാറ്റിയത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ബിസിസിഐ മത്സരവേദി വിശാഖപട്ടണത്തേക്ക് മാറ്റിയത്.
ഡിസംബറിൽ ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയും സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് വേദി മാറ്റാൻ ബിസിസിഐ തീരുമാനിച്ചത്. പിച്ചും ഔട്ട്ഫീൽഡും പുനർനിർമ്മിക്കുന്ന നടപടികൾ ആരംഭിക്കുന്നതിനാൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ആഭ്യന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ലഭ്യമാകില്ല. ആധുനിക രീതിയിലുള്ള ഡ്രെയിനേജ് സംവിധാനമാണ് ഇവിടെ പുതുതായി സ്ഥാപിക്കുന്നത്. എത്ര വലിയ മഴ പെയ്തു തോർന്നാലും അരമണിക്കൂറിനകം കളി പുനരാരംഭിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ നവീകരണം. വേദിമാറ്റിയതോടെ വിരാട് കോലിക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാനുള്ള അവസരമാണ് നഷ്ടമായത്.



