സ്കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര് പദ്ധതി…. ബ്രാന്‍ഡ് അംബാസഡറായി…

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായുള്ള കൃഷി വകുപ്പിന്റെ കതിര് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കതിര് കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും. കതിര് പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
കുട്ടികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിര് കാര്‍ഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം പ്രോത്സാഹനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയാകണം കുട്ടികളുടെ ലഹരി.



