ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശം… ഹൈക്കോടതിയെ സമീപിച്ച്….

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യണമെന്ന നിലപാടിൽ അന്വേഷണ സംഘം ഉറച്ചുനിന്നിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം പി.എസ്.സിക്ക് കത്ത് നൽകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചുള്ള പി.എസ്.സിയുടെ നീക്കം.

ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന നിലപാടിലായിരുന്നു പി.എസ്.സി. നിയമസഭാ പെറ്റീഷൻ സമിതി വിളിച്ചപ്പോൾ കമ്മീഷൻ സെക്രട്ടറി ഹാജരാകേണ്ടതില്ലെന്ന മുൻ ഹൈക്കോടതി ഉത്തരവാണ് പി.എസ്.സി ഇതിന് ചൂണ്ടിക്കാട്ടിയത്. എന്നാൽ ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്നാണ് നിയമോപദേശമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മൊഴിയെടുക്കാൻ പി.എസ്.സി ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നും പി.എസ്.സി അംഗങ്ങൾ അന്വേഷണ സംഘം നിർദേശിക്കുന്ന സ്ഥലത്ത് എത്തണമെന്നുമാണ് നിയമോപദേശം. പി.എസ്.സിയുടെ നിലപാടിന് പിന്നാലെ വിശദമായ നിയമപരിശോധന നടത്തിയ ശേഷമാണ് ക്രൈംബ്രാഞ്ച് തുടർനടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്.

Related Articles

Back to top button